ശബരിമല സ്വർണ്ണക്കൊള്ള ; രമേശ് ചെന്നിത്തല മൊഴി നൽകും
Dec 10, 2025, 10:40 IST
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സംഘവുമായി ഈ മോഷണത്തിന് ബന്ധമുണ്ടെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ക്രൈംബ്രാഞ്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (എസ്ഐടി) മുന്നിലാണ് ചെന്നിത്തല മൊഴി നൽകുക.
മൊഴി നൽകാൻ തയ്യാറാണെന്ന് അദ്ദേഹം എസ്ഐടിയെ അറിയിക്കുകയായിരുന്നു. നിലവിൽ കേസന്വേഷണത്തിലെ മന്ദഗതിയിൽ യുഡിഎഫ് വലിയ ആക്ഷേപം ഉന്നയിക്കുന്ന സാഹചര്യത്തിൽ, ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി അദ്ദേഹം മൊഴി നൽകുന്നത് രാഷ്ട്രീയമായും നിയമപരമായും ഏറെ പ്രാധാന്യം നേടുകയാണ്.