ശബരിമല സ്വര്‍ണക്കൊള്ള; റിമാന്‍ഡിലുള്ള ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാൻഡിലായി സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും.ശങ്കരദാസ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ ജയിലിലെ ഡോക്ടർ വന്ന് പരിശോധന നടത്തിയശേഷമായിരിക്കും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമോ, അതോ ജയിലേക്ക് മാറ്റണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി ശങ്കരദാസിനെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാൻഡിലായി സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും.ശങ്കരദാസ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ ജയിലിലെ ഡോക്ടർ വന്ന് പരിശോധന നടത്തിയശേഷമായിരിക്കും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമോ, അതോ ജയിലേക്ക് മാറ്റണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി ശങ്കരദാസിനെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.ശങ്കരദാസിനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍, മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്‌ഥയിലാണെന്ന വാദത്തിന് പിന്തുണയായി ഫോട്ടോകളും ചികിത്സാ രേഖകളും പ്രതിഭാഗം ഹാജരാക്കിയെങ്കിലും, അവയെല്ലാം തള്ളിയാണ് എസ്.ഐ.ടി. അറസ്‌റ്റ് നടപടിയിലേക്ക് നീങ്ങിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ
ഐ.സി.യുവിലായിരുന്ന ശങ്കരദാസിനെ മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.