ശബരിമല സ്വര്‍ണ്ണകൊള്ള കേസ് ; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

 

കേസില്‍ ഇതുവരെ 3 പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്.

 

രണ്ടാമത്തെ കേസിലും അനുകൂല വിധിയുണ്ടായാല്‍ പോറ്റി പുറത്തിറങ്ങും. 

ശബരിമല കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. 90 ദിവസ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് പോറ്റി സ്വാഭാവിക ജാമ്യം തേടുന്നത്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിലും അനുകൂല വിധിയുണ്ടായാല്‍ പോറ്റി പുറത്തിറങ്ങും. 

കേസില്‍ ഇതുവരെ 3 പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങി. മറ്റൊരു പ്രതിയായ എസ് ശ്രീകുമാറിന് അറസ്റ്റിലായി 43ആം ദിവസം ജാമ്യം നല്‍കി.