ശബരിമല സ്വർണ്ണക്കൊള്ള കേസ് ; മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാറിനെ റിമാൻഡ് ചെയ്തു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിജയകുമാറിനെ ജനുവരി 12 വരെ റിമാൻഡ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിജയകുമാറിന്റെ ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. ഇതിനെത്തുടർന്ന് നേരിട്ട് കസ്റ്റഡിയിലെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻപ് അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ഭരണസമിതിയിൽ അംഗമായിരുന്നു വിജയകുമാർ. തട്ടിപ്പിൽ ബോർഡ് അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന പത്മകുമാറിന്റെ മൊഴി ശരിവെക്കുന്ന നടപടിയാണ് ഈ അറസ്റ്റ്.
ബോർഡിന്റെ അറിവോടെയാണ് എല്ലാം നടന്നതെന്ന് കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും മൊഴി നൽകിയിരുന്നു. സ്വർണ്ണപ്പാളികൾ കൈമാറാനുള്ള തീരുമാനത്തിന് ബോർഡ് അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നതായി തെളിവുകളും ലഭിച്ചിട്ടുണ്ട്. വിജയകുമാറിനെയും മറ്റൊരു അംഗമായ കെ.പി. ശങ്കരദാസിനെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കുറ്റവാളികളെ വേർതിരിച്ചു കാണരുതെന്നും വിവേചനമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി എസ്.ഐ.ടിയോട് കർശനമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്.