ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയില്‍

പാളികളില്‍ അട്ടിമറി നടന്നില്ലെന്ന കണ്ടത്തലാണ് ആദ്യ പരിശോധനയില്‍ ഉണ്ടായത്

 

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹാജരാക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാത്തതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ലെന്നാണ് സൂചന. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹാജരാക്കും. സ്വര്‍ണപാളികളില്‍ അട്ടിമറിയുണ്ടോ എന്നറിയാനും നഷ്ടമായ സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ അളവ് ശാസ്ത്രീയമായി സ്ഥിരീകരിക്കാനും കോടതി നിര്‍ദ്ദേശപ്രകാരമാണ് പാളികളില്‍ നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ച് ശാത്രീയ പരിശോധനയക്ക് അയച്ചത്.

ഈ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമാകും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. പാളികളില്‍ അട്ടിമറി നടന്നില്ലെന്ന കണ്ടത്തലാണ് ആദ്യ പരിശോധനയില്‍ ഉണ്ടായത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന ഹൈക്കോടതിയാണ് നിര്‍ദ്ദേശിച്ചത്. 2019 മുതല്‍ 2025 ലെ ഭരണസമിതിയുടെ കാലത്ത് വരെ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് എസ്‌ഐടിക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് നല്‍കിയ നിര്‍ദ്ദേശം.