ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും

: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്നാമതൊരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും. പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ പ്രത്യേകം കേസെടുക്കണോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന്മേൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. മൂന്നാം എഫ്.ഐ.ആർ എടുക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് ആണ് നിയമോപദേശം തേടുക.

 

 തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്നാമതൊരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും. പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ പ്രത്യേകം കേസെടുക്കണോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന്മേൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. മൂന്നാം എഫ്.ഐ.ആർ എടുക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് ആണ് നിയമോപദേശം തേടുക.

പുതിയൊരു കേസെടുത്ത് അന്വേഷണം തുടങ്ങിയാൽ നിലവിലെ കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകുമെന്നാണ് വിലയിരുത്തൽ. നിലവിലെ കേസുകൾക്കൊപ്പം ഈ പുതിയ പരാതി കൂടി അന്വേഷിക്കണമോ അതോ പുതിയ കേസ് വേണോ എന്നതിൽ വ്യക്തതയില്ല. പുതിയ കേസെടുക്കണമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നില്ലെന്നും എസ്.ഐ.ടി ചൂണ്ടിക്കാണിക്കുന്നു.