ശബരിമല സ്വര്‍ണകൊള്ളയില്‍ അവസാനഘട്ട അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം

സ്മാര്‍ട് ക്രിയേഷനില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സ്വര്‍ണം കൈമാറിയ ഇടനിലക്കാരന്‍ കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യും.

 

ഗോവര്‍ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ശബരിമല സ്വര്‍ണകൊള്ളയില്‍ അവസാനഘട്ട അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം. യഥാര്‍ത്ഥ ഞാണ്ടിമുതല്‍ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ ഈ ചോദ്യത്തിന് ഗോവര്‍ധന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഗോവര്‍ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും. സ്മാര്‍ട് ക്രിയേഷനില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സ്വര്‍ണം കൈമാറിയ ഇടനിലക്കാരന്‍ കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യും.


ആതേസമയം, സ്വര്‍ണകൊള്ളയ്ക്ക് പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയ ഡി മണിയെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല. ഇന്നലെ കണ്ടെത്തിയ എംഎസ് മണി തന്നെയാണ്  പ്രവാസിമൊഴി നല്‍കിയ  ഡി മണിയെന്ന്  ഉറപ്പിച്ചു പറയുകയാണ് എസ്‌ഐടി. മറ്റുള്ളവരുടെ പേരില്‍ മൂന്ന് ഫോണ്‍ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലില്‍ വന്‍ ബന്ധങ്ങളുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. എന്നാല്‍ ശബരിമല കൊള്ളയുമായി തനിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് മണി.