ശബരിമല സ്വര്‍ണമോഷണ കേസ്: എസ്‌ഐടി അന്വേഷണം തൃപ്തികരം, ഇടപെടില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹർജികളില്‍ പ്രതികരിച്ച്‌ ഹൈക്കോടതി. എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

 

സ്വ‌ർണക്കൊള്ളയിലെ യഥാർ‌ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്നും ഹൈക്കോടതി അറിയിച്ചു.

കൊച്ചി: ശബരിമല സ്വർണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹർജികളില്‍ പ്രതികരിച്ച്‌ ഹൈക്കോടതി. എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

  സംസ്ഥാനത്തെ ഏറ്റവും മികച്ച അന്വേഷണ ഉഗ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ വിചാരണ കോടതി എന്തെങ്കിലും പറഞ്ഞു എന്നത് കൊണ്ട് അന്വേഷണത്തില്‍ ഇടപെടാനാകില്ല, നിലവിലെ അന്വേഷണം കോടതി മേല്‍നോട്ടത്തിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഒരാഴ്‌ച കഴിഞ്ഞ പരിഗണിക്കാൻ കോടതി മാറ്റി.സ്വ‌ർണക്കൊള്ളയിലെ യഥാർ‌ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്നും ഹൈക്കോടതി അറിയിച്ചു.