ശബരിമല സ്വര്‍ണക്കൊള്ള കേസ്: തട്ടിയെടുത്തത് പൂശിയ സ്വര്‍ണം മാത്രമെന്ന് റിപ്പോര്‍ട്ട്

തട്ടിയെടുത്തത് പൂശിയ സ്വര്‍ണം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് സാമ്പിള്‍ പരിശോധന ഫലങ്ങളാണ് കൈമാറിയിരിക്കുന്നത്.

 

ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപാളി എന്നിവയില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. ജംഷഡ്പൂരിലെ ലാബാണ് റിപ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്. എസ്‌ഐടിക്ക് ലഭിച്ച അന്തിമ ശാസ്ത്രീയ റിപ്പോര്‍ട്ടില്‍ കട്ടിളപ്പാളികള്‍ മുഴുവന്‍ മാറ്റിയിട്ടില്ലെന്നാണ് സൂചന. തട്ടിയെടുത്തത് പൂശിയ സ്വര്‍ണം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് സാമ്പിള്‍ പരിശോധന ഫലങ്ങളാണ് കൈമാറിയിരിക്കുന്നത്.

ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപാളി എന്നിവയില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. ജംഷഡ്പൂരിലെ ലാബാണ് റിപ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്. കേസില്‍ കുറ്റപത്രങ്ങള്‍ ഉടന്‍ സമര്‍പ്പിക്കും. ശബരിമല കേസിലെ സുപ്രധാന റിപോര്‍ട്ടാണ് എസ്‌ഐടിക്ക് മുന്നിലെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് കൊല്ലം കോടതിയില്‍ നല്‍കി.