ശബരിമല സ്വർണ്ണക്കൊള്ള, തിരുവാഭരണം മുൻ കമ്മീഷ്ണർ കെ എസ് ബൈജുവിന് ജാമ്യം
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവാഭരണം മുൻ കമ്മീഷ്ണർ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ബൈജുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
Updated: Feb 27, 2026, 14:28 IST
ദ്വാരപാലക ശില്പ കേസിലും ജാമ്യം ലഭിച്ചതോടെ കെ എസ് ബൈജു ഇന്ന് ജയില്‍ മോചിതനാകും
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവാഭരണം മുൻ കമ്മീഷ്ണർ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ബൈജുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.ദ്വാരപാലക ശില്പ കേസിലും ജാമ്യം ലഭിച്ചതോടെ കെ എസ് ബൈജു ഇന്ന് ജയില്‍ മോചിതനാകും
ഇതുവരെ ആറു പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 4 പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.ബൈജുവിന് കട്ടിള പാളി കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ പുറത്തിറങ്ങിയത്.