ശബരിമല സ്വര്‍ണക്കൊളള കേസ്: രമേശ് ചെന്നിത്തലയ്ക്ക് വിവരം നല്‍കിയ വ്യവസായിയുടെ മൊഴിയെടുത്തു

രാജ്യാന്തര പുരാവസ്തു കടത്ത് സംഘവുമായി ബന്ധപ്പെട്ട വിവരമാണ് എസ്ഐടി വ്യവസായിയില്‍ നിന്ന് തേടിയത്.

 

അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്. ചെന്നിത്തല വഴിയാണ് വ്യവസായിയുടെ വിവരങ്ങള്‍ എസ്ഐടിക്ക് ലഭിച്ചത്.

ശബരിമല സ്വര്‍ണക്കൊളള കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് വിവരം നല്‍കിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. രാജ്യാന്തര പുരാവസ്തു കടത്ത് സംഘവുമായി ബന്ധപ്പെട്ട വിവരമാണ് എസ്ഐടി വ്യവസായിയില്‍ നിന്ന് തേടിയത്. അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്. ചെന്നിത്തല വഴിയാണ് വ്യവസായിയുടെ വിവരങ്ങള്‍ എസ്ഐടിക്ക് ലഭിച്ചത്.

ഡിസംബര്‍ പതിനാലിന് രമേശ് ചെന്നിത്തലയും പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈഞ്ചയ്ക്കല്‍ ഓഫീസിലെത്തിയാണ് ചെന്നിത്തല മൊഴി നല്‍കിയത്. നേരത്തെ രണ്ടുതവണ ചെന്നിത്തല മൊഴി നല്‍കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും എസ്ഐടിയുടെ അസൗകര്യങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 500 കോടി രൂപയുടെ തട്ടിപ്പാണ് ചെന്നിത്തല ആരോപിച്ചത്. തനിക്ക് പരിചയമുള്ള, ഇന്ത്യയ്ക്ക് പുറത്തുള്ള വ്യവസായിയാണ് വിവരം നല്‍കിയതെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.