ശബരിമല സ്വർണക്കൊള്ള : ദേവസ്വം ബോർഡ്‌ മുൻ കമീഷണർ എൻ. വാസു മൂന്നാം പ്രതി

 

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ്‌ മുൻ കമീഷണർ എൻ. വാസുവിനെ പ്രതി ചേർത്തു. കട്ടിളപ്പടി കേസിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ റിമാൻഡ്‌ റിപ്പോർട്ടിലാണ്‌ പ്രത്യേക അന്വേഷണ സംഘം വാസുവിനെ മൂന്നാം പ്രതിയാക്കിയത്‌.

2019ൽ ദേവസ്വം കമീഷണറായിരുന്ന എൻ. വാസു സ്വർണം ചെമ്പാണെന്ന്‌ രേഖപ്പെടുത്തിയതായും റിമാൻഡ്‌ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞദിവസം എസ്‌.ഐ.ടി വാസുവിനെ ചോദ്യം ചെയ്‌തിരുന്നു. എസ്‌.പി ശശിധരന്റെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം വിളിപ്പിക്കുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയിലാണ്‌ വിട്ടയച്ചത്‌.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട്‌ പ്രതിപ്പട്ടികയിലാകുന്ന രണ്ടാമത്തെ മുൻ ദേവസ്വം കമീഷണറാണ്‌ വാസു. ക​ട്ടി​ള​പ്പ​ടി​ക​ളി​ൽ സ്വ​ർ​ണം പൂ​ശി​ന​ൽ​കാ​മെ​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ വാ​ഗ്ദാ​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ 2019 ഫെ​ബ്രു​വ​രി 16ന് ​എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റാ​യി​രു​ന്ന ഡി. ​സു​ധീ​ഷ്‍കു​മാ​ർ ദേ​വ​സ്വം ക​മീഷ​ണ​ർ വാ​സു​വിന് ന​ൽ​കി​യ ശി​പാ​ർ​ശ​യി​ൽ ‘സ്വ​ർ​ണം പൊ​തി​ഞ്ഞ ചെ​മ്പു​പാ​ളി​ക​ൾ’ എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വാ​സു ഫെ​ബ്രു​വ​രി 26ന് ​ദേ​വ​സ്വം ബോ​ർ​ഡി​ന് ന​ൽ​കി​യ ശി​പാ​ർശ​യി​ൽ ‘സ്വ​ർണം പൂ​ശി​യ’ എ​ന്ന​ത് ഒ​ഴി​വാ​ക്കി ‘ചെ​മ്പു​പാ​ളി​ക​ൾ’ എന്നാക്കി. വാ​സു​വി​ൻറെ ശി​പാ​ർ​ശയെത്തു​ട​ർ​ന്ന് 2019 മാ​ർ​ച്ച് 20ന് ​ചേ​ർ​ന്ന ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​ന​ത്തി​ലും ചെ​മ്പു​പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​നാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൊ​ടു​ത്തു​വി​ടുന്നെന്നാ​ണു​ള്ള​ത്.