ശബരിമല സ്വര്‍ണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് നീട്ടി

ശബരിമല സ്വർണക്കൊള്ള കേസില്‍ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി. കെഎസ് ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി നീട്ടിയത്.

 

തിരുവാഭരണം മുൻ കമ്മീഷണര്‍ കെഎസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹർജി നല്‍കും. ദ്വാരപാലക ശില്‍പ കേസിലാണ് ജാമ്യ നീക്കം നടത്തുന്നത്.

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി. കെഎസ് ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി നീട്ടിയത്.

തിരുവാഭരണം മുൻ കമ്മീഷണര്‍ കെഎസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹർജി നല്‍കും. ദ്വാരപാലക ശില്‍പ കേസിലാണ് ജാമ്യ നീക്കം നടത്തുന്നത്. കട്ടിളപ്പാളി കേസില്‍ നേരത്തെ ജാമ്യം കിട്ടിയിരുന്നു. കൊല്ലം വിജിലൻസ് കോടിതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പങ്കജ് ഭണ്ഡാരിയെ ഓണ്‍ലൈനായിട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. മറ്റ് രണ്ട് പേരെ നേരിട്ട് ഹാജരാക്കി. ദ്വാരപാലക കേസില്‍ കൂടി സ്വാഭാവിക ജാമ്യം ലഭിക്കുന്നതോടെ കെ എസ് ബൈജുവിന് പുറത്തിറങ്ങാൻ സാധിക്കും.

ഇതിനോടകം 6 പ്രതികള്‍ പുറത്തിറങ്ങി കഴിഞ്ഞു. പത്മകുമാറും കെ എസ് ബൈജുവും കട്ടിളപ്പാളി കേസില്‍ ജാമ്യം നേടിയിരിക്കുകയാണ്. ദ്വാരപാലക കേസ് ഉളളത് കൊണ്ടാണ് റിമാൻഡില്‍ തുടരുന്നത്

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. ഇരുവരോടും മാർച്ച് ആദ്യവാരം ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്.

സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ള മുഴുവൻ ആളുകളെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് നടപടി. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവർ നേരത്തെ തന്നെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് താനല്ലെന്നായിരുന്നു തന്ത്രിയുടെ വാദം. ബെംഗളൂരു ക്ഷേത്രത്തിലെയും ശബരിമലയിലെയും വിവരങ്ങൾ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു.