ശബരിമലയിലെ സ്വർണക്കൊള്ള ; എസ്ഐടിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

 

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. ശബരിമല സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും ചെന്നിത്തല കത്തിൽ പറയുന്നു. 

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാമെന്നും ചെന്നിത്തല കത്തിൽ ആരോപിക്കുന്നു.അതേസമയം രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ പ്രത്യേകാന്വേഷണ സംഘംബുധനാഴ്ച മൊഴി രേഖപ്പെടുത്തിയേക്കും.