ശബരിമല സ്വർണ്ണക്കൊള്ള  :  തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വസതിയിൽ റെയ്‌ഡ്‌ നടത്തി  ഇഡി

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വസതിയിൽ  റെയ്‌ഡ്‌ നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്.

 

തിരുവല്ല : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വസതിയിൽ  റെയ്‌ഡ്‌ നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. തിങ്കളാഴ്ച രാവിലെ ഏഴിന് ചുമത്ര മഹാദേവക്ഷേത്രത്തിന് സമീപത്തെ വസതിയിൽ കാറിലെത്തിയ സംഘം 11 വരെ പരിശോധന നടത്തിയ ശേഷമാണ് മടങ്ങിയത്. സി.ഐ.എസ്.എഫിന്റെ വനിതാ പൊലീസ് ഉൾപ്പെടെയുള്ളവർ സുരക്ഷയ്ക്കായി സ്ഥലത്തെത്തിയിരുന്നു. തിരുവല്ല പൊലീസിനെ അറിയിക്കാതെയാണ് ഇ.ഡി സംഘം എത്തിയത്.