ശബരിമല സ്വര്‍ണപാളി കേസ്: സോണിയ ഗാന്ധിയുടെ  വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌

ശബരിമല സ്വർണപാളി കേസില്‍ സോണിയ ഗാന്ധിക്കെതിരെ ദില്ലിയില്‍ യുവമോർച്ച പ്രതിഷേധം. വിഗ്യാൻ ഭവനില്‍ നിന്ന് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച്‌ വഴിയില്‍ പൊലീസ് തടഞ്ഞു. 

 

. സംസ്ഥാനത്തിന് പുറത്ത് ഇതാദ്യമായിട്ടാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം നടക്കുന്നത്.

ദില്ലി: ശബരിമല സ്വർണപാളി കേസില്‍ സോണിയ ഗാന്ധിക്കെതിരെ ദില്ലിയില്‍ യുവമോർച്ച പ്രതിഷേധം. വിഗ്യാൻ ഭവനില്‍ നിന്ന് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച്‌ വഴിയില്‍ പൊലീസ് തടഞ്ഞു. 

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ സോണിയാഗാന്ധി മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്. അനുരാഗ് താക്കൂർ എം പി പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് പുറത്ത് ഇതാദ്യമായിട്ടാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം നടക്കുന്നത്.

ബാരിക്കേഡ് മറികടന്ന് പ്രവർത്തകള്‍ പ്രതിഷേധിച്ചു.പിന്നീട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സ്വർണപാളി കേസിലെ പ്രതികളുമായി സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്നും സ്വർണ കേസ് സിൻഡിക്കേറ്റിൻ്റെ ഭാഗമാണ് കോണ്‍ഗ്രസ് നേതാക്കളെന്നും പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്ത മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു