ശബരിമല കൊടിമര പുനര്‍നിര്‍മ്മാണത്തിന് സ്വര്‍ണം സംഭാവന നല്‍കിയതിനെ കുറിച്ച് സിനിമാ താരങ്ങളുടെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്

 

കൊടിമര നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരശേഖരണത്തിന്റെ ഭാഗമായാണ് പ്രമുഖരില്‍ നിന്ന് മൊഴിയെടുത്തത്. അന്വേഷണം തുടരുകയാണ്.

 

സ്വര്‍ണം സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്‍കി.

ശബരിമല ക്ഷേ്ര്രതത്തിലെ കൊടിമര മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിനിമാതാരങ്ങളായ മോഹന്‍ലാല്, ദിലീപ് എന്നിവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. സ്വര്‍ണം സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.

സ്വര്‍ണം സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്‍കി. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം വാങ്ങി, സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും അദ്ദേഹം അറിയിച്ചു. മോഹന്‍ലാലിന്റെ മൊഴി തിരുവനന്തപുരത്തും ദിലീപിന്റെ മൊഴി കൊച്ചിയിലും രേഖപ്പെടുത്തി.

കൊടിമര നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരശേഖരണത്തിന്റെ ഭാഗമായാണ് പ്രമുഖരില്‍ നിന്ന് മൊഴിയെടുത്തത്. അന്വേഷണം തുടരുകയാണ്.