ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

ശബരിമല വ്യാജ ഹെൽത് കാർഡ് തട്ടിപ്പിൽ താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും. പത്തനംതിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ. വിൻസെന്റ് സേവ്യറിനെയാണ് സസ്പെൻഡ് ചെയ്യുക.

 

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യവകുപ്പ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.

പത്തനംതിട്ട:  ശബരിമല വ്യാജ ഹെൽത് കാർഡ് തട്ടിപ്പിൽ താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും. പത്തനംതിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ. വിൻസെന്റ് സേവ്യറിനെയാണ് സസ്പെൻഡ് ചെയ്യുക. ആരോഗ്യവകുപ്പ് പഞ്ചായത്തിന് ശുപാർശ നൽകും.

പരിശോധനകൾ ഒന്നും നടത്താതെ പണം വാങ്ങിയാണ് പത്തനംതിട്ട സീതത്തോട് അമ്മ ക്ലിനിക്ക് എന്ന സ്ഥാപനം ഹോട്ടൽ ജീവനക്കാർക്ക് വ്യാജ കാർഡുകൾ നൽകിയത്. ഹോട്ടൽ നടത്തിപ്പുകാരുടെ വേഷത്തിൽ എത്തിയാണ് തട്ടിപ്പ് സംഘത്തെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അടങ്ങുന്ന ആരോഗ്യ വകുപ്പ് സ്ക്വാഡ് പിടികൂടിയത്.

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യവകുപ്പ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ യാതൊരുവിധ വൈദ്യപരിശോധനകളോ ടൈഫോയ്ഡ് വാക്സിനേഷനോ നടത്താതെ, ആളുകളെ നേരിട്ട് കാണുകപോലും ചെയ്യാതെ പണം മാത്രം വാങ്ങി വ്യാജ കാർഡുകൾ അച്ചടിച്ചു നൽകുകയായിരുന്നു ചെയ്തത്