ശബരിമല അയ്യപ്പന്റെ സ്വത്തിനുപോലും സുരക്ഷിതത്വമില്ലാത്ത കെട്ടകാലം: ഷാഫി പറമ്പില്‍ എംപി

സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നുവെന്നും ഷാഫി പറഞ്ഞിരുന്നു.

 

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തീക്കുനിയില്‍ നടന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് ഷാഫി പറമ്പില്‍ എംപി. ശബരിമല അയ്യപ്പന്റെ സ്വത്തിനുപോലും സുരക്ഷിതത്വമില്ലാത്ത ഒരു കെട്ടകാലം മുന്‍പെങ്ങും ഉണ്ടായിട്ടില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തീക്കുനിയില്‍ നടന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി.

വേളം പഞ്ചായത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും യുഡിഎഫിനെ വീണ്ടും പഞ്ചായത്ത് ഭരണത്തിലേറ്റാന്‍ ജനങ്ങള്‍ ഒരുങ്ങിയതായും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായ സിപിഐഎം നേതാക്കളെ പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും സംരക്ഷിക്കുന്നത് അവര്‍ എന്തൊക്കെ പുറത്തുപറയുമെന്ന ഭയം കൊണ്ടാണെന്ന് ഷാഫി പറമ്പില്‍ നേരത്തെയും വിമര്‍ശിച്ചിരുന്നു. സിപിഐഎം ജില്ലാകമ്മിറ്റി അംഗം ജയിലില്‍ ആയിട്ടും ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും പാര്‍ട്ടി നല്‍കിയിട്ടില്ല. ശബരിമലയിലെ സ്വര്‍ണം കാക്കാന്‍ ഉത്തരവാദപ്പെട്ട ദേവസ്വം ബോര്‍ഡ് ആണ് ആ സ്വര്‍ണം കവര്‍ന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നുവെന്നും ഷാഫി പറഞ്ഞിരുന്നു.