യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; കാസർഗോഡ് സ്വദേശിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു. ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

 

കാസര്‍കോട് വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26) ആണ് മരിച്ച മലയാളി. വെള്ളരിക്കുണ്ടിലെ ജോയന്‍-സാലി ദമ്പതികളുടെ ഏകമകനാണ്.

 

ന്യൂഡൽഹി: യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു. ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

കാസര്‍കോട് വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26) ആണ് മരിച്ച മലയാളി. വെള്ളരിക്കുണ്ടിലെ ജോയന്‍-സാലി ദമ്പതികളുടെ ഏകമകനാണ്. ലീവിന് നാട്ടില്‍ വന്ന് വിവാഹം ഉറപ്പിച്ച് ഒരു മാസം ഒരു മാസം മുമ്പാണ് അഖില്‍ തിരിച്ചു പോയത്. ഒഡേസ തീരത്താണ് ആക്രമണമുണ്ടായത്. സംഭവത്തിൽ എട്ടുപേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവിക സേന അറിയിച്ചു.

മരിച്ചവരിൽ നാലുപേർ ഇന്ത്യക്കാരാണ്. അഞ്ച് ഇന്ത്യക്കാരടക്കം ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുംബൈ ആസ്ഥാനമായുള്ള ഓഷ്യൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോൾഡൻ ലിയോ.