ഗാന്ധിജിയുടെ ഘാതകർ ആർ.എസ്.എസ് തന്നെ : പരാമർശത്തിൽ മാറ്റമില്ലെന്ന് റിജിൽ മാക്കുറ്റി
ഗാന്ധിഘാതകർ ആർ.എസ്. എസാണെന്ന് ചാനൽ ചർച്ചയിൽ വിവാദപരാമർശം നടത്തിയതിന് നിയമനടപടി നേരിടുന്ന കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പ്രതികരണവുമായി രംഗത്തെത്തി.
Jun 10, 2025, 12:18 IST
കണ്ണൂർ: ഗാന്ധിഘാതകർ ആർ.എസ്. എസാണെന്ന് ചാനൽ ചർച്ചയിൽ വിവാദപരാമർശം നടത്തിയതിന് നിയമനടപടി നേരിടുന്ന കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പ്രതികരണവുമായി രംഗത്തെത്തി. ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് തന്നെയാണെന്ന് താൻ ആവർത്തിച്ചു പറയുമെന്ന് റിജിൽ ഫെയ്സ് ബുക്കിൽ കുറിച്ചു.
സംഘികളുടെ ഒരു ഉമ്മാക്കിയിലും താൻ ഭയപ്പെടില്ലെന്നും കോടതി സമൻസ് ലഭിച്ച സംഭവത്തിൽ റിജിൽ പ്രതികരിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയ്ക്കിടെ ഗാന്ധിജിയുടെ വധത്തിന് പിന്നിൽ ആർ.എസ്. എ സാ ണെന്ന് റിജിൽ മാക്കുറ്റി പരാമർശിച്ചിരുന്നു. ഇതിനെതിരെ ആർ.എസ്.എസ് നേതാവ് ശ്രീജേഷ് നൽകിയ പരാതിയിലാണ് റിജിൽ മാക്കുറ്റിക്ക് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചത്.