മുഖ്യമന്ത്രിയുടെ ശൈലിയില്‍ ആര്‍എസ്പിക്ക് കടുത്ത അതൃപ്തി
പരസ്യ പ്രതികരണം മിതപ്പെടുത്തിയത് മുന്നണി മര്യാദ പരിഗണിച്ചാണെന്നാണ് ആര്‍എസ്പി നേതാക്കള്‍ പറയുന്നത്.
മന്ത്രിസഭയില്‍ കൂടിയാലോചനയില്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന മന്ത്രിമാരുടെ പരാതിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ശൈലിയില്‍ ഘടകകക്ഷിയായ ആര്‍എസ്പിയും എതിര്‍പ്പ് ഉയര്‍ത്തുന്നത്.
മുഖ്യമന്ത്രിയുടെ ശൈലിയില്‍ ആര്‍എസ്പിക്ക് കടുത്ത അതൃപ്തി. ബോര്‍ഡ് കോര്പറേഷന് വിഭജനത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ആര്‍എസ്പി മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടു. എന്നാല്‍ ഉറപ്പ് പറഞ്ഞിട്ടും ചര്‍ച്ച നടത്തിയില്ലെന്നാണ് ആര്‍എസ്പിയുടെ ആക്ഷേപം. ഒടുവില്‍ നാല് പദവികള്‍ വാഗ്ദാനം ചെയ്തെങ്കിലും ഇത് ആര്‍എസ്പിക്ക് താല്പര്യമുള്ളവയല്ല. പരസ്യ പ്രതികരണം മിതപ്പെടുത്തിയത് മുന്നണി മര്യാദ പരിഗണിച്ചാണെന്നാണ് ആര്‍എസ്പി നേതാക്കള്‍ പറയുന്നത്.
മന്ത്രിസഭയില്‍ കൂടിയാലോചനയില്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന മന്ത്രിമാരുടെ പരാതിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ശൈലിയില്‍ ഘടകകക്ഷിയായ ആര്‍എസ്പിയും എതിര്‍പ്പ് ഉയര്‍ത്തുന്നത്. ബോര്‍ഡ് കോര്പറേഷന് വിഭജനത്തില്‍ ആര്‍എസ്പി നിയോഗിച്ച സമിതിക്ക് നേതൃത്വം നല്കിയ എന്‍ കെ പ്രേമചന്ദ്രന് മുഖ്യമന്ത്രിയെ കണ്ട് ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ചര്‍ച്ച നടത്താമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഒടുവില്‍ നാല് ബോര്‍ഡുകള്‍ വാഗ്ദാനം ചെയ്തെങ്കിലും അതില്‍ ആര്‍എസ്പി കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് കീഴിലുള്ള ബോര്‍ഡുകളും കോര്‍പറേഷനുകളും ഉണ്ടായിരുന്നില്ല.