സപ്ലൈകോയ്‌ക്ക് 50 കോടി കൂടി അനുവദിച്ചു; നടപടി ക്രിസ്മസ്, പുതുവത്സരാഘോഷ സമയത്തെ വിലക്കയറ്റം ഒഴിവാക്കാൻ
സംസ്ഥാന സിവില്‍ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടല്‍ പ്രവർത്തനങ്ങള്‍ക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു
Updated: Oct 25, 2025, 12:23 IST
ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുത്
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടല്‍ പ്രവർത്തനങ്ങള്‍ക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.
ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുത്.
കഴിഞ്ഞവർഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്. എന്നാല്‍, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നല്‍കി.
2011-12 മുതല്‍ 2024- 25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 76 80 കോടി സർക്കാർ നല്‍കിയിട്ടുണ്ട്.
ഇതില്‍ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തില്‍ നല്‍കിയിട്ടുള്ളത്. ബാക്കി 7270 കോടി രൂപയും എല്‍ഡിഎഫ് സർക്കാരുകളാണ് അനുവദിച്ചത്.