സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി ,ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി

സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ 4 വിമാനത്താവളങ്ങളെയും എകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

 

ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കും.25 ലക്ഷം സൗജന്യ ഇൻഷുറൻസ് പദ്ധതി. ആരംഭ ചെലവുകൾക്ക് 10 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം:  സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ 4 വിമാനത്താവളങ്ങളെയും എകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.പതിനായിരം എംഎസ്എംഇ ആരംഭിക്കുമെന്നും ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. 10,000 എംഎസ്എംഇ കൾ തുടങ്ങാനായി സഹായം നൽകും. ഇതിനായി 100 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

3 ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍. അതിനായി 50 കോടി വകയിരുത്തും. കോറിഡോറിൽ കൊല്ലം, തിരുവന്നതപുരം, ആലപ്പുഴ ജില്ലകള്‍. ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി. ഇതിനായി 50 കോടി വകയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കും.

25 ലക്ഷം സൗജന്യ ഇൻഷുറൻസ് പദ്ധതി. ആരംഭ ചെലവുകൾക്ക് 10 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജെ.സി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി (ചിത്രനഗരം) കൊച്ചിയിൽ. 100 കോടി രൂപ വകയിരുത്തി.വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കണ്ടെത്താൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു.