പാലക്കാട് ഡിവിഷനിൽ പാത നവീകരണം: കണ്ണൂരിലേക്കുള്ള ജനശതാബ്ദി ഉൾപ്പെടെ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിലെ റെയിൽവേ പാത നവീകരണ അറ്റകുറ്റ പണികളെയും തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയ മാറ്റവും ഏർപ്പെടുത്തിയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

 

ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് (16307): ഈ സർവീസ് മാഹിയിൽ യാത്ര അവസാനിപ്പിക്കും.

കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിലെ റെയിൽവേ പാത നവീകരണ അറ്റകുറ്റ പണികളെയും തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയ മാറ്റവും ഏർപ്പെടുത്തിയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് (16307): ഈ സർവീസ് മാഹിയിൽ യാത്ര അവസാനിപ്പിക്കും. ജൂലൈ 8, 11, 15, 18, 22 തീയതികളിൽ മാഹിക്കും കണ്ണൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12082): ഈ ട്രെയിൻ തലശ്ശേരിയിൽ സർവീസ് അവസാനിപ്പിക്കും. ജൂലൈ 8, 15, 22 തീയതികളിൽ തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ ഈ സർവീസ് ഭാഗികമായി റദ്ദാക്കി.

മംഗളൂരു സെൻട്രൽ - ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): ജൂലൈ 5, 7, 9, 12, 14, 16, 19, 21, 23, 26, 28, 30, ഓഗസ്റ്റ് 2, 4 തീയതികളിൽ ഈ ട്രെയിൻ വഴിമധ്യേ 45 മിനിറ്റോളം പിടിച്ചിടും.

തിരുവനന്തപുരം നോർത്ത് - ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ് (16312): ജൂലൈ 11, 18 തീയതികളിൽ ഈ ട്രെയിൻ സർവീസ് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.