തുലാഭാരച്ചടങ്ങിനിടയിൽ ത്രാസിന്റെ കയർ പൊട്ടിവീണു ; വി മുരളീധരൻ എംഎൽഎയ്ക്ക് പരിക്ക്
വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ തുലാഭാരച്ചടങ്ങിനിടയിൽ ത്രാസ് പൊട്ടിവീണ് വി.മുരളീധരൻ എം.എൽ.എ.യുടെ വലതുകാലിനു ചതവുപറ്റി. അപകടത്തെത്തുടർന്ന് അദ്ദേഹത്തെ ആനയറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കാലിനു പൊട്ടലുകൾ ഇല്ലെന്നും ചതവുമാത്രമാണുണ്ടായതെന്നും തെളിഞ്ഞു. ചികിത്സയ്ക്കുശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങി.
Jul 30, 2026, 08:36 IST
തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ തുലാഭാരച്ചടങ്ങിനിടയിൽ ത്രാസ് പൊട്ടിവീണ് വി.മുരളീധരൻ എം.എൽ.എ.യുടെ വലതുകാലിനു ചതവുപറ്റി. അപകടത്തെത്തുടർന്ന് അദ്ദേഹത്തെ ആനയറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കാലിനു പൊട്ടലുകൾ ഇല്ലെന്നും ചതവുമാത്രമാണുണ്ടായതെന്നും തെളിഞ്ഞു. ചികിത്സയ്ക്കുശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങി.
ബുധനാഴ്ച രാത്രി എട്ടരയോടെ ക്ഷേത്രത്തിലെ പ്രധാന ദേവിക്കു മുന്നിൽ നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയർപൊട്ടിയത്. കപ്പപ്പഴം ഉപയോഗിച്ചുള്ള തുലാഭാരമാണ് അദ്ദേഹം നടത്തിയത്. ത്രാസ് താഴേക്കു പതിച്ച് അദ്ദേഹത്തിന്റെ വലതുകാലിൽ സാരമായ ചതവേൽക്കുകയായിരുന്നു. മറ്റു ബുദ്ധിമുട്ടുകളുണ്ടായില്ലെന്നും അറിയിച്ചു.