തിരുവല്ലയിൽ റൂഫിംഗ് തൊഴിലാളിക്ക് സൂര്യാഘാതം ഏറ്റു

തിരുവല്ലയിലെ കുറ്റൂരിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ റൂഫിംഗ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതം ഏറ്റു. കുറ്റൂർ തെങ്ങേലി നടുവിലേ വീട്ടിൽ മുരളീധരൻപിള്ള (58) നാണ് സൂര്യാഘാതം ഏറ്റത്. 
 

 തിരുവല്ല : തിരുവല്ലയിലെ കുറ്റൂരിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ റൂഫിംഗ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതം ഏറ്റു. കുറ്റൂർ തെങ്ങേലി നടുവിലേ വീട്ടിൽ മുരളീധരൻപിള്ള (58) നാണ് സൂര്യാഘാതം ഏറ്റത്. 

കുറ്റൂർ ശാസ്താനടക്കിയ സമീപത്ത് മധുസൂദനൻ പിള്ള എന്നയാളുടെ വീടിൻറെ മേൽക്കൂരയുടെ റൂഫിംഗ് ജോലി ചെയ്യുന്നതിന് ഇടയാണ് സൂര്യാഘാതം ഏറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു സംഭവം. ഇയാളുടെ മുഖത്തും കാലിലും നെഞ്ചിലുമായാണ് പൊള്ളൽ ഏറ്റത്. മുരളീധരൻ പിള്ള തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. റൂഫിംഗ് ജോലി ചെയ്യുന്നതിനിടെ രണ്ടുവർഷം മുമ്പ് സമാനമായ തരത്തിൽ മുരളീധരൻ പിള്ളയ്ക്ക് സൂര്യഘാതം ഏറ്റിരുന്നു.