താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും , സൈബര്‍ ആക്രമണത്തില്‍ പേടിക്കുന്നയാളല്ല താനെന്നും റോബിന്‍ രാധാകൃഷ്ണന്‍
ബിജെപിയെ ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജീവ് ചന്ദ്രശേഖരനെയും കെ സുരേന്ദ്രനെയും ഇഷ്ടമാണ്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ ഒപ്പമുള്ള ഒരു ചിത്രം റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയുമെന്ന് ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ ഒപ്പമുള്ള ഒരു ചിത്രം റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്ക് നേര്‍ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായതെന്നാണ് റോബിന്‍ പുതിയ വീഡിയോയില്‍ പറയുന്നത്. പലരും ഭീഷണിപ്പെടുത്താന്‍ നോക്കുന്നുണ്ടെന്നും അതിലൊന്നും പേടിക്കുന്നയാളല്ല താനെന്നും റോബിന്‍ പറഞ്ഞു.
ബിജെപിയെ ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജീവ് ചന്ദ്രശേഖരനെയും കെ സുരേന്ദ്രനെയും ഇഷ്ടമാണ്. നരേന്ദ്ര മോദി ലോകത്തിലെ തന്നെ ഏറ്റവും പവര്‍ഫുള്‍ ആയ ആളാണെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു. ഇടത് പക്ഷമായാലും വലത് പക്ഷമായാലും അഴിമതി ഒന്നും ചെയ്യുന്നില്ലേ. ഇവരുടെ എല്ലാ പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്നതെല്ലാം ശരിയാണോ. ബിജെപി എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും പുച്ഛമാണ്. ഇത്ര പുച്ഛിക്കാന്‍ എന്താണുള്ളത്. ഭീഷണിപ്പെടുത്തുന്നവര്‍ക്ക് കേരളം ബിജെപി ഭരിക്കുമെന്ന് പേടിയാണെന്നും ഡോ. റോബിന്‍ കൂട്ടിച്ചേര്‍ത്തു