വീണ്ടും റോബിന്‍ ബസ് - എംവിഡി തര്‍ക്കം മുറുകുന്നു
റോബിന്‍ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍, കോടതി ഉത്തരവു പ്രകാരം പെര്‍മിറ്റിന് വാഹന ഉടമ അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് കോട്ടയം ആര്‍ടിഒ ജയരാജ് വ്യക്തമാക്കി.
പെര്‍മിറ്റ് ഇല്ലെന്ന് പറഞ്ഞ് രാത്രി എട്ടുമണിക്ക് ബസ് പിടിച്ചുവെന്നും പെര്‍മിറ്റ് ഇല്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ലെന്നുമാണ് ബസ് ഉടമ ഉടമ ഗിരീഷ് പ്രതികരിച്ചത്.
വീണ്ടും റോബിന്‍ ബസ് - എംവിഡി തര്‍ക്കം മുറുകുന്നു. കോട്ടയം ഈരാറ്റുപേട്ടയില്‍ വെച്ച് കാഞ്ഞിരപ്പള്ളി - പാലാ റൂട്ടില്‍ ഓടുന്ന റോബിന്‍ ബസ് എംവിഡി തടഞ്ഞിരുന്നു. ഇപ്പോള്‍ പതിവ് പോലെ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ് എന്നാണ് റോബിന്‍ മോട്ടേഴ്‌സ് ഉടമ ഗിരീഷ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്. വിലയില്ലെന്ന് ഏമാന്‍ പറഞ്ഞ് അതേ കോടതി ഉത്തരവിന്റെ ബലത്തിലാണ് സര്‍വീസ് എന്നും പോസ്റ്റില്‍ വെല്ലുവിളിയുണ്ട്. ഇനി ഏമാന്‍ ഈ സൈസ് പരിപാടി അവതരിപ്പിക്കാന്‍ വരുമ്പോള്‍ മിനിമം വണ്ടി ഓടിക്കാന്‍ അറിയുന്ന ഒരാളെയെങ്കിലും കൂട്ടിക്കൊണ്ടു വരണമെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
പെര്‍മിറ്റ് ഇല്ലെന്ന് പറഞ്ഞ് രാത്രി എട്ടുമണിക്ക് ബസ് പിടിച്ചുവെന്നും പെര്‍മിറ്റ് ഇല്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ലെന്നുമാണ് ബസ് ഉടമ ഉടമ ഗിരീഷ് പ്രതികരിച്ചത്. പിന്നില്‍ കൃത്യമായ അജണ്ട ഉണ്ടെന്ന് ആരോപിച്ച ഗിരീഷ് നിലവില്‍ പെര്‍മിറ്റ് ഇല്ലെങ്കില്‍ ഇത്രയും നാള്‍ ഓടാന്‍ സാധിക്കുമോ എന്നും ചോദിച്ചു. 2003 മുതല്‍ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരുകയാണ് പതിവ്. പെര്‍മിറ്റിന് അപേക്ഷ നല്‍കാന്‍ അല്ലേ സാധിക്കൂ? എല്ലാ തവണയും അപേക്ഷ നല്‍കുന്നുണ്ട്. ജൂണ്‍ പത്താം തീയതി അപേക്ഷ പുതുക്കി കിട്ടി. ഇപ്പോള്‍ നാല് ബസ്സുകളുണ്ട്. ഒരു ബസ്സിന് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നത്. ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ?ഗിരീഷ് പറഞ്ഞു.
റോബിന്‍ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍, കോടതി ഉത്തരവു പ്രകാരം പെര്‍മിറ്റിന് വാഹന ഉടമ അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് കോട്ടയം ആര്‍ടിഒ ജയരാജ് വ്യക്തമാക്കി. പക്ഷേ ഫീസ് അടച്ചിട്ടില്ല. ഫീസ് അടച്ചാല്‍ മാത്രമാണ് പെര്‍മിറ്റ് നല്‍കാനാവുക. കോടതി ഉത്തരവ് ഹാജരാക്കി പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കി ഫീസ് അടക്കണം. ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പെര്‍മിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാന്‍ എംവിഡിക്ക് അധികാരമുണ്ടെന്നും ആര്‍ടിഒ പറഞ്ഞു.