പ്രിയങ്കയോടെപ്പം കണ്ട റോബർട്ട് വാദ്രയെ മാധ്യമങ്ങൾ അവഗണിച്ചത് ഇരട്ടത്താപ്പ്: ജോൺ ബ്രിട്ടാസ് എം.പി

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കാ ഗാന്ധിക്കൊപ്പം എത്തിയ ഭർത്താവ് റോബർട് വാദ്രയെ കൺമുന്നിൽ കണ്ടിട്ടും മാധ്യമങ്ങൾ അദ്ദേഹത്തിന് അസ്വസ്ഥത ഉളവാക്കുന്ന ഒരു ചോദ്യം പോലും ചോദിക്കാതിരിക്കാൻ ശ്രദ്ധിച്ചെന്ന് ഡോ. ജോൺബ്രിട്ടാസ് എംപി. 

 

കണ്ണൂർ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കാ ഗാന്ധിക്കൊപ്പം എത്തിയ ഭർത്താവ് റോബർട് വാദ്രയെ കൺമുന്നിൽ കണ്ടിട്ടും മാധ്യമങ്ങൾ അദ്ദേഹത്തിന് അസ്വസ്ഥത ഉളവാക്കുന്ന ഒരു ചോദ്യം പോലും ചോദിക്കാതിരിക്കാൻ ശ്രദ്ധിച്ചെന്ന് ഡോ. ജോൺബ്രിട്ടാസ് എംപി. 

വയനാട്ടിൽ പ്രിയങ്കാഗാന്ധിയ്ക്ക് ഒപ്പം നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഭർത്താവ് റോബർട് വാദ്ര എത്തിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഡോ. ജോൺബ്രിട്ടാസ് എംപി മാധ്യമങ്ങളുടെ സമീപനത്തെ കുറ്റപ്പെടുത്തിയത്.

ഓൺലൈൻ മാധ്യമമായ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആണ്  ഡോ. ജോൺ ബ്രിട്ടാസ് എംപി മാധ്യമ സമീപനത്തിനെതിരെ പരാമർശിച്ചത്. 170 കോടി രൂപ ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് വഴി നൽകിയ സാഹചര്യം ഉണ്ടായിട്ടുപോലും മാധ്യമങ്ങൾ മിണ്ടാതിരുന്നത് മന.പൂർവമാണെന്ന് ബ്രിട്ടാസ് ആരോപിച്ചു.