എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറി കവർച്ച; രണ്ടര പവന്റെ സ്വർണ്ണമാല കവർന്നു  

മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശി നബീസയുടെ രണ്ടര പവന്റെ സ്വർണമാലയാണ്  കവർന്നത്.

 

സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു

മലപ്പുറം: എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിലെത്തി സ്വർണ്ണം കവർന്നു. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശി നബീസയുടെ രണ്ടര പവന്റെ സ്വർണമാലയാണ്  കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ആയിരുന്നു സംഭവം. 

മാല പൊട്ടിച്ച് ഓടുന്നതിനിടയിൽ  പ്രതിയെ തടുക്കാൻ ശ്രമിച്ച നബീസയെ പ്രതി ദേഹോപദ്രവം ഏൽപ്പിച്ചെന്നും  പരാതിയിൽ പറയുന്നു.   കഴുത്തിന് ചവിട്ടേറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവർത്തിച്ചുള്ള സ്വർണ്ണ കവർച്ചയിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.