മംഗലാപുരം മുത്തൂറ്റ് ശാഖയില്‍ മോഷണശ്രമം; 2 കാഞ്ഞങ്ങാട് സ്വദേശികള്‍ അറസ്റ്റില്‍

മുത്തൂറ്റ് ശാഖയുടെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് ഇവര്‍ അകത്ത് കടക്കാന്‍ ശ്രമിച്ചത്.

 

കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ ലത്തീഫ് ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കി. 

മംഗലാപുരത്ത് മുത്തൂറ്റ് ശാഖയില്‍ മോഷണശ്രമം നടത്തിയ രണ്ട് മലയാളികള്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശികളായ മുരളി, ഹര്‍ഷദ് എന്നീ രണ്ട് പേരാണ് അറസ്റ്റിലായത്. മംഗലാപുരത്തെ ഡെര്‍ളക്കട്ടെയിലെ മുത്തൂറ്റ് ശാഖയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ മോഷണശ്രമം ഉണ്ടായത്. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ ലത്തീഫ് ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കി. 

മുത്തൂറ്റ് ശാഖയുടെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് ഇവര്‍ അകത്ത് കടക്കാന്‍ ശ്രമിച്ചത്. സെക്യൂരിറ്റി അലാം അടിച്ചതോടെ മുത്തൂറ്റിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം കിട്ടി. അവര്‍ പൊലീസിനെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ സ്ഥലത്തെത്തി. കെട്ടിടത്തിനകത്ത് മുരളിയും ഹര്‍ഷദും കുടുങ്ങി, ലത്തീഫ് പൊലീസ് വരുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. കേരളത്തില്‍ വിജയ ബാങ്ക് മോഷണക്കേസ് പ്രതികളാണ് പിടിയിലായ ഇരുവരുമെന്നും പൊലീസ് പറഞ്ഞു.