പിലാത്തറയിലെ കവര്‍ച്ച ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
ആക്രമിക്കപ്പെട്ടുവെന്നും 25 ഗ്രാം സ്വര്‍ണം മാത്രം നഷ്ടമായെന്നുമാണ് കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാര്‍ ജലിന്തര്‍ നിഗം നല്‍കിയ പരാതി.
കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 32 പവന്‍ സ്വര്‍ണവും ഒന്നരകോടി രൂപയും നഷ്ടമായതായാണ് സൂചന.
പിലാത്തറയില്‍ മഹാരാഷ്ട്ര സ്വദേശികളുടെ കാര്‍ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പൊലീസ്. ആക്രമിക്കപ്പെട്ട കാറില്‍ സഞ്ചരിച്ചിരുന്നവരുടെയും കാറുടമയുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 32 പവന്‍ സ്വര്‍ണവും ഒന്നരകോടി രൂപയും നഷ്ടമായതായാണ് സൂചന.
ആക്രമിക്കപ്പെട്ടുവെന്നും 25 ഗ്രാം സ്വര്‍ണം മാത്രം നഷ്ടമായെന്നുമാണ് കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാര്‍ ജലിന്തര്‍ നിഗം നല്‍കിയ പരാതി. ദുരൂഹത ഇപ്പോഴും ബാക്കിയാണ്. വന്‍കവര്‍ച്ച നടന്നുവെന്നാണ് പൊലീസ് നിഗമനം. കാറില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ കാറുടമ അശോക് യശ്വന്തിന്റെ ഒന്നരക്കോടി രൂപയും 256 ഗ്രാം സ്വര്‍ണവുമുണ്ടായിരുന്നു എന്നാണ് സൂചന. ഈ വിവരമറിഞ്ഞെത്തിയ സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ആസൂത്രിതമായ കവര്‍ച്ചയ്ക്ക് പിന്നിലെന്നും പൊലീസ് കരുതുന്നു.
അശോകിന്റെയും കുമാറിന്റെയും യാത്ര മനസിലാക്കിയ അടുപ്പക്കാര്‍ തന്നെ വിവരം അക്രമികള്‍ക്ക് കൈമാറിയതായാണ് വിവരം. കുമാറിന്റെ കുടുംബത്തിന്റെ മൊഴിയും പൊലീസ് ശേഖരിച്ചു. ആവശ്യമെങ്കില്‍ കുമാറിനെയും ഡ്രൈവര്‍ സച്ചിനെയും അശോകിനെയും പൊലീസ് ചോദ്യം ചെയ്യും. റൂറല്‍ എസ് പിയുടെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണ വ്യാപാരികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.