സം​സ്ഥാ​ന​ത്ത് അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടേ​കാ​ൽ ല​ക്ഷം വാ​ഹ​നാ​പ​ക​ടം ; മരണം 22,334 

സം​സ്ഥാ​ന​ത്ത് വ​ർ​ധി​ക്കു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ്​ രൂ​പ​ക​ൽ​പ​ന ചെ​യ്ത കേ​ര​ള റോ​ഡ് സു​ര​ക്ഷാ മി​ഷ​ന്​ അം​ഗീ​കാ​രം. റോ​ഡി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ത​ട​ഞ്ഞ്,​

 

 തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് വ​ർ​ധി​ക്കു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ്​ രൂ​പ​ക​ൽ​പ​ന ചെ​യ്ത കേ​ര​ള റോ​ഡ് സു​ര​ക്ഷാ മി​ഷ​ന്​ അം​ഗീ​കാ​രം. റോ​ഡി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ത​ട​ഞ്ഞ്,​ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ​ ഗ​താ​ഗ​ത വ​കു​പ്പ്​ ഒ​ക്​​ടോ​ബ​ർ ആ​റി​ന്​ വി​ഭാ​വ​നം ചെ​യ്ത​ സ​മ​ഗ്ര സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റു​ടെ​യും റോ​ഡ്​ സു​ര​ക്ഷ അ​തോ​റി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും​ റോ​ഡ്​ സു​ര​ക്ഷ മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​ത്. മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ പ​കു​തി​യാ​യി കു​റ​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

ദേ​ശീ​യ പാ​ത 66 പോ​ലു​ള്ള മ​ൾ​ട്ടി​ലെ​യ്ൻ ആ​ധു​നി​ക പാ​ത​ക​ളു​ടെ വി​കാ​സ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സു​ര​ക്ഷി​ത ഡ്രൈ​വി​ങ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് സ​മ​ഗ്ര​മാ​യ ട്രാ​ഫി​ക് ന​യം ന​ട​പ്പാ​ക്കു​ന്ന​ത്. പൊ​ലീ​സ്​ വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി, പ​ഞ്ചാ​യ​ത്ത്, നാ​റ്റ്‌​പാ​ക്, ഫ​യ​ർ ഫോ​ഴ്‌​സ്‌ എ​ന്നി​വ​യു​ടെ ശ​ക്ത​മാ​യ സ​ഹ​ക​ര​ണം ഈ ​യ​ജ്ഞ​ത്തി​ന്റെ വി​ജ​യ​ത്തി​ന് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ​റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ, ട്രാ​ഫി​ക് ചി​ഹ്ന​ങ്ങ​ൾ, സു​ര​ക്ഷി​ത​മാ​യ റോ​ഡ് ഉ​പ​യോ​ഗം, കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ​യും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ എ​ന്നി​വ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. ഹെ​ൽ​മെ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ് എ​ന്നി​വ​യു​ടെ നി​ർ​ബ​ന്ധി​ത ഉ​പ​യോ​ഗം, അ​മി​ത​വേ​ഗം ഉ​ൾ​പ്പെ​ടെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ അ​വ​ബോ​ധം ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, ഡ്രൈ​വ​ർ​മാ​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കും. റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന ശീ​ലം വ​ള​ർ​ത്താ​നും ഉ​ത്ത​ര​വാ​ദി​ത്ത റോ​ഡ് ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സം​സ്​​ഥാ​ന​ത്ത്​ 2021 ജ​നു​വ​രി ഒ​ന്നു​ മു​ത​ൽ 2026 ഒ​ക്​​ടോ​ബ​ർ ഒ​മ്പ​ത് വ​രെ 22,334 പേ​ർ​ക്ക്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ്​ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ. ഇ​ക്കാ​ല​യ​ള​വി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യി. 2021ൽ 33,296 ​അ​പ​ക​ട​ങ്ങ​ളാ​ണ്​ ന​ട​ന്ന​തെ​ങ്കി​ൽ 2025ലെ​ത്തു​​മ്പോ​ൾ 49,911 ആ​യി. അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ക്കാ​ൻ സാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് ഗ​താ​ഗ​ത വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ്ര​ധാ​ന ദേ​ശീ​യ പാ​ത​ക​ളി​ൽ 24 മ​ണി​ക്കൂ​ർ പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കു​ക​യും അ​പ​ക​ട​സാ​ധ്യ​ത മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.​അ​പ​ക​ട സാ​ധ്യ​ത മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ എ.​ഐ ട്രാ​ക്ക്​ സം​വി​ധാ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.