കോട്ടയം മോനിപ്പള്ളിയില്‍ വാഹനാപകടം; കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു, മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
കുറവിലങ്ങാട് മോനിപ്പള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം. എംസി റോഡില്‍ കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Updated: Jan 12, 2026, 15:40 IST
ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പില്‍ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കോട്ടയം : കുറവിലങ്ങാട് മോനിപ്പള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം. എംസി റോഡില്‍ കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാർ യാത്രികരായ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അപകടത്തില്‍ മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കെഎസ്‌ആർടിസി ബസിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11മണിക്കായിരുന്നു സംഭവം. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പില്‍ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവരാണെന്നും വിവരമുണ്ട്. മൃതദേഹങ്ങള്‍ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്