റൈസിംഗ് കാസര്‍കോട്, ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതി; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

 

കാസർകോട് :  സെപ്തംബര്‍ 18,19 തീയ്യതികളില്‍ ഉദുമ ലളിത് റിസോര്‍ട്ടില്‍ നടക്കുന്ന റൈസിംഗ് കാസര്‍കോട്, ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ജില്ലയില്‍ വ്യവസായ പാര്‍ക്കുകകള്‍ ആരംഭിക്കുന്നതിനും വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ച് ജില്ലയെ വലിയ പുരോഗതിയിലേക്ക് നയിക്കുന്നതിനും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനുമുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയാണ് റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമമെന്ന് അദ്ദേഹം പറഞ്ഞു.

 ആഗോള വ്യവസായികളെ വിളിച്ചു വരുത്തി ജില്ലയുടെ സമഗ്ര വികസനത്തിനും പുരോഗതിക്കുമുള്ള പദ്ധതിയായാണ് റൈസിങ് കാസര്‍കോട് സംഘടിപ്പിക്കുന്നതെന്നും ഒരേ മനസ്സും ശരീരവുമായി ജില്ലയിലെ മുഴുവന്‍ ജനങ്ങളും പരിപാടിക്ക് പിന്‍തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങള്‍ക്കൊപ്പം വിവിധ മേഖലകളില്‍ പ്രഗത്ഭരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുതകുന്ന പദ്ധതി കൂടിയാണിത്. ജില്ലാപഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന റൈസിങ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്ന്
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.