കോണ്‍ഗ്രസിലേക്കുള്ള തിരിച്ചു വരവ്; കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കാന്‍ പത്മജ
കോണ്‍ഗ്രസിലേക്കുള്ള തിരിച്ചു വരവ്; കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കാന്‍ പത്മജ
പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ പത്മജ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞു
Nov 20, 2026, 08:07 IST
പത്മജയുടെ മടങ്ങിവരവില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും പാര്‍ട്ടിയുടെ തീരുമാനം.
കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പത്മജ വേണുഗോപാല്‍ കത്ത് നല്‍കും. പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ പത്മജ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞു
പത്മജയുടെ മടങ്ങിവരവില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും പാര്‍ട്ടിയുടെ തീരുമാനം.
ബിജെപിയില്‍ പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോള്‍ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പ്രതികരിച്ചു. ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു. രാജിക്കാര്യം ആദ്യം അറിയിച്ചത് കെ മുരളീധരനെ മാത്രമെന്ന് വെളിപ്പെടുത്തിയ പത്മജ ചേട്ടനെ തിരിച്ചുകിട്ടി, അതാണ് സന്തോഷമെന്നും കൂട്ടിച്ചേര്‍ത്തു. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു.