പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി
രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയത്.
May 29, 2026, 08:27 IST
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മാധ്യമപ്രവര്‍ത്തകരോട് മുഖം തിരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നും പ്രതികരിച്ചില്ല. രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മാധ്യമപ്രവര്‍ത്തകരോട് മുഖം തിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെ പല തവണ മാധ്യമങ്ങളെ കണ്ടിട്ടും വി ഡി സതീശന്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇഡി റെയ്ഡിന് പിന്നില്‍ കോണ്‍ഗ്രസ് - ബിജെപി ഡീല്‍ എന്ന ആരോപണം സിപിഐഎം ശക്തമാക്കുകയാണ്.