പോലീസ് വകുപ്പിൽ 20 റിസര്‍വ് ഇന്‍സ്‌പെക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്ന് മന്ത്രിസഭ

പോലീസ് വകുപ്പിൽ 20 റിസർവ് സബ്-ഇൻസ്‌പെക്ടർ തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് 20 റിസർവ് ഇൻസ്‌പെക്ടർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനം.
 

തിരുവനന്തപുരം: പോലീസ് വകുപ്പിൽ 20 റിസർവ് സബ്-ഇൻസ്‌പെക്ടർ തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് 20 റിസർവ് ഇൻസ്‌പെക്ടർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനം.

തീരദേശ പോലീസ് സ്റ്റേഷനിലെ സ്രാങ്ക്, ബോട്ട് ഡ്രൈവർ, ലാസ്‌കർ, ബോട്ട് കമാൻഡർ, അസിസ്റ്റന്റ് ബോട്ട് കമാൻഡർ, സ്‌പെഷ്യൽ മറൈൻ ഹോംഗാർഡ് എന്നീ തസ്തികകൾക്ക് വേതനം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.