ശാസ്ത്ര സാങ്കേതിക വകുപ്പില്‍ ഗവേഷണം നടത്താം;അപേക്ഷ ക്ഷണിച്ചു

ശാസ്ത്ര സാങ്കേതിക വകുപ്പില്‍ ഗവേഷണം നടത്താം.കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളില്‍ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു.

 

ശാസ്ത്ര സാങ്കേതിക വകുപ്പില്‍ ഗവേഷണം നടത്താം.കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളില്‍ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. വൈറസ് ആപ്ലിക്കേഷന്‍സ്, വൈറല്‍ വാക്‌സിന്‍സ്, ആന്റിവൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറസ് എപ്പിഡെമിയോളജി, വെക്റ്റര്‍ ഡൈനാമിക്‌സ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ക്ലിനിക്കല്‍ വൈറോളജി, വൈറസ് ജീനോമിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍.

ലൈഫ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം, എം.ബി.ബി.എസ്/ ബി.ഡി.എസ് ബിരുദം അല്ലെങ്കില്‍ തത്തുല്യ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. 60 ശതമാനം മാര്‍ക്ക് വേണം. സംവരണ വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. ജോയിന്റ് സി.എസ്.ഐ.ആര്‍/ യുജിസി-നെറ്റ്, ഡി.ബി.ടി/ ഐ.സി.എം.ആര്‍ ജെ.ആര്‍.എഫ് അല്ലെങ്കില്‍ തത്തുല്യമായ ഫെലോഷിപ്പ് ഉണ്ടായിരിക്കണം