ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ നിര്‍ദ്ദേശം നല്‍കി.

 

മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ നിര്‍ദ്ദേശം നല്‍കി.

മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2022 മുതല്‍ തയാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയതെന്നാണ് വകുപ്പില്‍ നിന്നുള്ള വിശദീകരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇത് മറികടന്ന് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്.