പ്രശസ്ത സ്പോര്‍ട്സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു
പ്രശസ്ത സ്പോര്‍ട്സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 86 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ലോകകപ്പ് ഫുട്ബോള്‍ നേരിട്ട് പോയി പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
1982 മുതൽ 2014 വരെയുള്ള കാലഘട്ടത്തിലെ എട്ട് ഫിഫ ലോകകപ്പുകളും 2008-ലെ യൂറോ കപ്പും വിവിധ മലയാളം പത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കുമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
കോഴിക്കോട്: പ്രശസ്ത സ്പോര്‍ട്സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 86 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ലോകകപ്പ് ഫുട്ബോള്‍ നേരിട്ട് പോയി പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പ് കവർ ചെയ്ത മാധ്യമ പ്രവർത്തകനാണ്
1986-ല്‍ അര്‍ജന്റീന കിരീടം ചൂടിയ മെക്സിക്കോ ലോകകപ്പും മറഡോണയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളും നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരിലൊരാളാണ്.
1982 മുതൽ 2014 വരെയുള്ള കാലഘട്ടത്തിലെ എട്ട് ഫിഫ ലോകകപ്പുകളും 2008-ലെ യൂറോ കപ്പും വിവിധ മലയാളം പത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കുമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ, മറഡോണ തുടങ്ങിയവരുമായി നേരിട്ട് സംവദിച്ചിട്ടുണ്ട്. 'കോഴിക്കോടിന്റെ കായിക പൈതൃകം', 'മനസ്സുകൾ സാഗരങ്ങൾ' തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.