നിപ ഭീതി പടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റെംഡിസീവര്‍ പോലുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നു എന്ന വാര്‍ത്ത അത്യന്തം ആശങ്കാജനകം ; പിണറായി വിജയന്‍

മരുന്നിന് ക്ഷാമമില്ലെന്നും ഉടന്‍ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ അവകാശപ്പെടുമ്പോഴാണ് അതിന് കടകവിരുദ്ധമായ വിവരം ആശുപത്രി അധികൃതരില്‍ നിന്നും പുറത്തു വരുന്നത്

 

നിപ ബാധിച്ച് വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റെംഡിസീവര്‍ പോലുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നു എന്ന വാര്‍ത്ത അത്യന്തം ആശങ്കാജനകമാണെന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

നിപ ബാധിച്ച് വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. മരുന്നിന് ക്ഷാമമില്ലെന്നും ഉടന്‍ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ അവകാശപ്പെടുമ്പോഴാണ് അതിന് കടകവിരുദ്ധമായ വിവരം ആശുപത്രി അധികൃതരില്‍ നിന്നും പുറത്തു വരുന്നത്. ഇന്നോ നാളെയോ എന്നല്ലാതെ കൃത്യമായി മരുന്ന് എപ്പോള്‍ ലഭ്യമാകുമെന്ന് അവര്‍ക്ക് വ്യക്തമാക്കാന്‍ സാധിക്കുന്നില്ല. ജീവന്‍ രക്ഷാ മരുന്നുകളുടെ കാര്യം പോലും ഉറപ്പാക്കാനുള്ള ഇടപെടല്‍ സമയബന്ധിതമായി നടക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.