പിശാച് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു
പിശാച് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു
സ്ഥാപനത്തിന്റെ പേരില്‍ നടത്തിയ വന്‍ സാമ്പത്തിക ഇടപാടുകള്‍, ഭൂമി വാങ്ങല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാല്പതോളം വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണിത്.
മുത്തശ്ശിയുടെ ബാധ ഒഴിപ്പിച്ചുനല്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ വ്ലോഗറുടെ സ്ഥാപനം അധികൃതര്‍ പൂട്ടിച്ച് മുദ്രവെച്ചു. കേസില്‍ അറസ്റ്റിലായ കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതില്‍ മുഹമ്മദ് നിയാസ് (34) ജൗഹറി ഡയറക്ടറായ ഓച്ചിറ മേമനയിലെ മതപാഠശാലയാണ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍, പഞ്ചായത്ത് വാര്‍ഡ് തല ജാഗ്രതാസമിതി, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ താല്‍ക്കാലികമായി അടപ്പിച്ചത്.
നാല്പതോളം വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ പേരില്‍ നടത്തിയ വന്‍ സാമ്പത്തിക ഇടപാടുകള്‍, ഭൂമി വാങ്ങല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ മുത്തശ്ശിയോടൊപ്പം സ്ഥാപനത്തിലെത്തിയ പതിനാറുകാരിയെയാണ് ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ മുഹമ്മദ് നിയാസ് ലൈംഗികമായി പീഡിപ്പിച്ചത്. പ്രാര്‍ഥനയിലൂടെ രോഗവും ബാധയും ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു അതിക്രമം.
സ്ഥാപിത ലക്ഷ്യങ്ങള്‍ക്ക് പുറമെ സാമ്പത്തിക തട്ടിപ്പുകളും നടന്നിട്ടുണ്ടോയെന്നും സമാന രീതിയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.