വേടന് ആശ്വാസം; വിദേശയാത്രയ്ക്ക് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിർദേശം
സംഗീത പരിപാടി അവതരിപ്പിക്കാന്‍ യുകെയിലും അയര്‍ലണ്ടിലും പോകാന്‍ വേടന് കേസ് വിവരങ്ങളും ഉത്തരവും കാണിച്ചു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റീജനല്‍ പാസ്‌പോര്‍ട്ട് ഓഫീസിര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
വിവിധ കേസുകളില്‍ പ്രതിയായതിന്റെ പേരില്‍ പിസിസി അനുവദിക്കാത്തതിനെതിരെയാണ് വേടന്‍ ഹര്‍ജി നല്‍കിയത്.
കൊച്ചി: സംഗീത പരിപാടി അവതരിപ്പിക്കാന്‍ യുകെയിലും അയര്‍ലണ്ടിലും പോകാന്‍ വേടന് കേസ് വിവരങ്ങളും ഉത്തരവും കാണിച്ചു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റീജനല്‍ പാസ്‌പോര്‍ട്ട് ഓഫീസിര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
വിവിധ കേസുകളില്‍ പ്രതിയായതിന്റെ പേരില്‍ പിസിസി അനുവദിക്കാത്തതിനെതിരെയാണ് വേടന്‍ ഹര്‍ജി നല്‍കിയത്.വിവിധ കേസുകളിൽ പ്രതിയായതിനാൽ പിസിസി അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്.
കേസുകളിൽ പ്രതിയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൂലമായ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടാണ് ലഭിച്ചതെന്നും അതിനാൽ പ്രത്യേക പിസിസി മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
ക്രിമിനൽ കേസ് നിലവിലുള്ള ഒരാൾക്ക്, കേസ് പരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ അർഹതയുണ്ടെന്ന മുൻ ഉത്തരവും ഹൈക്കോടതി പരിഗണിച്ചു. തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക പിസിസി അനുവദിക്കാൻ ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശിച്ചു.