സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ആശ്വാസം; റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകളില്‍ ഇളവ്

സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ആശ്വാസമായി റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകൾക്ക് ഇളവ് വരുത്തിയതായി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു.

 

നിലവിൽ ആറു മാസത്തെ തിരിച്ചടവ് കുടിശ്ശികയുണ്ടെങ്കിൽ റിസ്‌ക് ഫണ്ട് ആനുകൂല്യം നിരസിച്ചിരുന്ന സ്ഥാനത്ത്, ഇനി മുതൽ ഒരു വർഷം വരെ കുടിശ്ശികയുള്ളവർക്കും സഹായം ലഭ്യമാക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

തിരുവനന്തപുരം:  സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ആശ്വാസമായി റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകൾക്ക് ഇളവ് വരുത്തിയതായി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. നിലവിൽ ആറു മാസത്തെ തിരിച്ചടവ് കുടിശ്ശികയുണ്ടെങ്കിൽ റിസ്‌ക് ഫണ്ട് ആനുകൂല്യം നിരസിച്ചിരുന്ന സ്ഥാനത്ത്, ഇനി മുതൽ ഒരു വർഷം വരെ കുടിശ്ശികയുള്ളവർക്കും സഹായം ലഭ്യമാക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.


മാരകരോഗങ്ങൾ ബാധിച്ചവർക്കും കുടുംബനാഥൻ മരണപ്പെട്ട കുടുംബങ്ങൾക്കും ആശ്വാസമേകുകയാണ് സർക്കാരിന്റെ ലക്ഷ്യം. ക്യാൻസർ, വൃക്കരോഗം തുടങ്ങി അതീവ ഗുരുതരമായ രോഗങ്ങൾ ബാധിച്ച് വായ്പക്കാരൻ മരണപ്പെട്ടാൽ എത്ര മാസത്തെ കുടിശ്ശികയുണ്ടെങ്കിലും റിസ്‌ക് ഫണ്ട് ആനുകൂല്യം നൽകാൻ നിർണായക തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായുള്ള പുതിയ ചട്ടങ്ങൾക്ക് രൂപം നൽകിയതായും മന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ ആവശ്യങ്ങൾക്കായി ഗ്രാമങ്ങളിലും നഗരങ്ങളിലും രൂപപ്പെട്ട കൂട്ടായ്മകളാണ് സഹകരണ പ്രസ്ഥാനങ്ങൾ. സംസ്ഥാനത്ത് ഇത്തവണ മൂവായിരത്തിൽപരം അപേക്ഷകളിലായി 37 കോടി രൂപയുടെ റിസ്‌ക് ഫണ്ട് ധനസഹായമാണ് വിതരണം ചെയ്യുന്നത്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ദുരിതത്തിലാകുന്ന കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന വലിയൊരു കൈത്താങ്ങാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിന് മുമ്പ് മരണപ്പെട്ട 3,420 വായ്പക്കാരുടെ ആശ്രിതർക്കായി 37.27 കോടി രൂപയുടെ റിസ്‌ക് ഫണ്ട് ധനസഹായ വിതരണമാണ് ആരംഭിച്ചത്