സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയ്ക്കും
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമായി നികുതി ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.
Updated: Jun 19, 2026, 15:38 IST
സംസ്ഥാനത്ത് കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾ രജിസ്റ്റർ ചെയ്യുന്നതിനും അന്തർസംസ്ഥാന യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ടൂറിസ്റ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറയ്ക്കും
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമായി നികുതി ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾ രജിസ്റ്റർ ചെയ്യുന്നതിനും അന്തർസംസ്ഥാന യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ടൂറിസ്റ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറയ്ക്കും. നിലവിൽ ടൂറിസ്റ്റ് ബസുകളിൽ ഒരു സീറ്റിന് 2000 രൂപയായിരുന്ന നികുതി 900 രൂപയായും, സ്ലീപ്പർ ബസുകളിൽ ഒരു സീറ്റിന് 3000 രൂപയായിരുന്ന നികുതി 1500 രൂപയായും കുറയ്ക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.