'മദ്യ നികുതിയിലെ ഇളവ് പുരോഗമനപരമായ ചുവടുവെയ്പ്പ്'; മുഖ്യമന്ത്രിയെ പിന്തുണച്ച് കെപി നൗഷാദ് അലി

ശാസ്ത്രീയമായാണ് വിഷയത്തെ സര്‍ക്കാര്‍ സമീപിച്ചത്. പുരോഗമനപരമായ ഒരു തീരുമാനം സര്‍ക്കാര്‍ എടുക്കുമ്പോള്‍ എല്ലാവരും അതിനൊപ്പമാണെന്നും നൗഷാദ് അലി കൂട്ടിച്ചേര്‍ത്തു.

 

വീര്യം കുറഞ്ഞ മദ്യത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതാണ് തീരുമാനം.

 വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ പി നൗഷാദ് അലി എംഎല്‍എ. പുരോഗമനപരമായ ചുവടുവെയ്പ്പാണ് ഇതെന്നും മദ്യമെന്ന് കേള്‍ക്കുമ്പോള്‍ മുന്‍വിധിയോടെ സമീപിക്കുമ്പോഴാണ് തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നതെന്നും കെ പി നൗഷാദ് അലി  പറഞ്ഞു.

'ആരോപണം ഉന്നയിക്കുന്നവര്‍ക്ക് കാര്യം വ്യക്തമായി മനസ്സിലായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ശാസ്ത്രീയമായ നികുതിഘടനയാണ് ബജറ്റില്‍ അവതരിപ്പിച്ചത്. വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുകയെന്ന അബ്കാരി നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണിത്. അത് എല്‍ഡിഎഫിന്റെ കാലത്തെ അബ്കാരി നയമാണ്. അത് നടപ്പിലാക്കിയെന്നതുമാത്രമാണ് ഇപ്പോഴത്തെ പ്രത്യേകത', കെ പി നൗഷാദ് അലി പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതാണ് തീരുമാനം. അതിനെ പ്രോത്സാഹിപ്പിക്കുകയെന്നാണ് നിര്‍ബന്ധിച്ച് കുടിപ്പിക്കുകയെന്നല്ല അര്‍ത്ഥം. വീര്യം കൂടിയ മദ്യം കുടിക്കുന്നവരെ കുറഞ്ഞ മദ്യത്തിലേക്ക് ആകര്‍ഷിക്കുകയെന്നതാണ്. ആരോപണത്തിനുള്ള ഇടം ഏതാണെന്ന് മനസ്സിലാകുന്നില്ല. ചരിത്രപരമായ ചുവടുവെയ്പ്പാണിത്. മദ്യവര്‍ജ്ജനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വീര്യം കുറഞ്ഞ മദ്യത്തിലേക്ക് ആളുകളെ കൊണ്ടുവന്ന് ക്രമാനുഗതമായി ലഹരിയില്‍ നിന്നും ആളുകളെ മോചിപ്പിക്കുകയെന്ന വിശാല ലക്ഷ്യമാണ് പിന്നില്‍. മനസ്സ് തുറന്ന് ഇതിനെ സമീപിക്കണം', കെ പി നൗഷാദ് അലി പറഞ്ഞു.
ശാസ്ത്രീയമായാണ് വിഷയത്തെ സര്‍ക്കാര്‍ സമീപിച്ചത്. പുരോഗമനപരമായ ഒരു തീരുമാനം സര്‍ക്കാര്‍ എടുക്കുമ്പോള്‍ എല്ലാവരും അതിനൊപ്പമാണെന്നും നൗഷാദ് അലി കൂട്ടിച്ചേര്‍ത്തു.