'കണ്ണൂരിലെ സിപിഎം നേതാക്കളുടെ ബന്ധുക്കളും ബിനാമികളും ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി പണം കൊയ്തു' ; കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

കണ്ണൂരിലെ സിപിഎം നേതാക്കൾക്കെതിരെ കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്.

 

സിപിഎം നേതാക്കളുടെ ബന്ധുക്കളും ബിനാമികളും ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി പണം കൊയ്തു. കെ കെ എന്ന ഇനീഷ്യലുള്ള ബിനാമി പിഡബ്ല്യുഡി കോൺട്രാക്ടറും കെകെ എന്ന് തുടങ്ങുന്ന പേരുള്ള സിപിഎം നേതാവും തമ്മിലുള്ള ബന്ധം മട്ടന്നൂരുകാർക്ക് അറിയാം. റിയൽ എസ്റ്റേറ്റ് അഴിമതിയുടെ താവളമായും മട്ടന്നൂർ മാറിയെന്നും മനു തോസമസിന്റെ പോസ്റ്റിൽ പറയുന്നു.

 തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം നേതാക്കൾക്കെതിരെ കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. സിപിഎം നേതാക്കളുടെ ബന്ധുക്കളും ബിനാമികളും ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി പണം കൊയ്തു. കെ കെ എന്ന ഇനീഷ്യലുള്ള ബിനാമി പിഡബ്ല്യുഡി കോൺട്രാക്ടറും കെകെ എന്ന് തുടങ്ങുന്ന പേരുള്ള സിപിഎം നേതാവും തമ്മിലുള്ള ബന്ധം മട്ടന്നൂരുകാർക്ക് അറിയാം. റിയൽ എസ്റ്റേറ്റ് അഴിമതിയുടെ താവളമായും മട്ടന്നൂർ മാറിയെന്നും മനു തോസമസിന്റെ പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ദുരൂഹമായ മട്ടന്നൂർ ഭൂമിഏറ്റെടുക്കൽ 9752 കോടി, സാധാരണക്കാർക്ക് ദഹിക്കാൻ പ്രയാസമുള്ള വികസനത്തിൻ്റെ പേര് പറഞ്ഞുള്ള രാഷ്ട്രീയ കൊള്ളയുടെ ഒരു ഭാഗം കിഫ്ബി ഫണ്ട് വഴി കണ്ണൂർ വിമാനത്താവളത്തിന്റെ ഭാഗമായി, മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 58 വീടുകൾ ഉൾപ്പെടുന്ന സ്ഥലങ്ങൾ ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ച ഘട്ടത്തിൽ, കീഴല്ലൂർ ഗ്രാമ പഞ്ചായത്തോ, കീഴല്ലൂർ വില്ലേജ് ഓഫീസ് ആധികാരികളോ അറിയാതെ കീഴല്ലൂർ അംശം കൊതേരി ദേശത്തെ 41/4, 41/3, 41/2, 10/1A, 10/1B, 9/1 എന്നീ സർവ്വേ നമ്പറുകൾ ഉള്ള സ്ഥലം ചില ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ മട്ടന്നൂർ മുനിസിപ്പൽ അധികൃതർ കാണിച്ചു കൊടുത്തു. നടപടി ഒരുഘട്ടത്തിൽ എത്തിയപ്പോൾ ആണ് മുനിസിപ്പൽ അധികൃതർക്കും മറ്റ്‌ ഉദ്യോഗസ്ഥർമാർക്കും , ഈ സ്ഥലം നിലനില്‌ക്കുന്നത് കീഴല്ലൂർ പഞ്ചായത്തിലാണ് എന്ന് ബോധ്യം വരുന്നത്. പക്ഷെ അതിനിടയിൽ തിരുവനന്തപുരം കാർഷികാദായ നികുതി കമ്മീഷണർക്ക് ഉൾപ്പെടെ ഇരിട്ടി താലൂക്ക് (ഇത് തലശ്ശേരി താലൂക്ക് ആണ്)

മട്ടന്നൂർ മുനിസിപ്പാലിറ്റി എന്ന് കാണിച്ച് ഓർഡർ വന്നു. പിന്നീട് ഈ ഓർഡർ തിരുത്താനുള്ള നടപടിയാണ് ബന്ധപ്പെട്ടവർ നടത്തിയത്. പിന്നീട് വളരെ വേഗത്തിൽ മുനിസിപ്പൽ അധികൃതർ ഓഡർ തിരുത്താൻ വീണ്ടും തിരുവനന്തപുരത്തും ബന്ധപ്പെട്ട ഓഫിസുകളിലേക്കും തീരുമാനമെടുത്ത കത്ത് അയച്ചു (കീഴല്ലൂർ വില്ലേജ് തലശ്ശേരി താലൂക്കിലും മട്ടന്നൂർ മുനിസിപ്പാലിറ്റി ഇരിട്ടി താലൂക്കിലുമാണ്. ഈ സ്ഥലം കീഴല്ലൂർ അംശം കൊതേരി ദേശത്ത് ആണ്. ) പഴശ്ശി അംശം മട്ടന്നൂർ എന്ന് കാണിച്ച് മേൽസ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം കീഴല്ലൂർ വില്ലേജിലെ കൊതേരി എന്നാക്കി മാറ്റി.

മുനിസിപ്പാലിറ്റിയിലെ അധികൃതർ പോയി മാറ്റി ഓർഡർ ആക്കിയപ്പോഴും ഗ്രാമപഞ്ചായത്തോ വില്ലേജോ ഒന്നും അറിയില്ല. ഇത് മട്ടന്നൂർ പാർട്ടിയിൽ ആക്ഷേപമായി ഉയർന്നുവന്നു ,പഞ്ചായത്തുമായോ പാർട്ടിയുമായോ ആലോചിക്കാതെയും നിലവിലുള്ള വായന്തോട് വാർഡ് നമ്പർ 7 ഒപ്പത്തിനൊപ്പം എതിരാളികളുള്ള വാർഡാണ്. അവിടെ ഒരു ഘട്ടത്തിൽ 12 വോട്ടിനാണ് എൽ.ഡി.ഫ് വിജയിച്ചത്. ഈ വരുന്ന 60 കുടുംബങ്ങളിൽ 58 കുടുംബങ്ങളും രാഷ്ട്രീയ എതിരാളികളാണ്. ഏരിയ കമ്മറ്റി യോഗത്തിൽ ഈ സ്ഥലം ഏറ്റെടുക്കേണ്ടതില്ല എന്ന അഭിപ്രായമുണ്ടായി

പക്ഷെ ഭരണ സ്വാധീനവും റിയൽ എസ്റ്റേറ്റ് ബന്ധവും ഉപയോഗപ്പെടുത്തി സ്ഥലം ഏറ്റെടുത്തു. ബന്ധപ്പെട്ട സ്ഥലമുടമകൾ ഒരു ലക്ഷം രൂപക്ക് താഴെ റോഡ് സൗകര്യമില്ലാത്തതിനാലും , ചതുപ്പ് പോലെയുള്ള വിൽക്കാൻ കഴിയാതെയും വച്ചിട്ടുള്ള സ്ഥലം 6 ലക്ഷം രൂപക്ക് 8.25 ഏക്കർ സ്ഥലം ഏറ്റെടുത്തു. ഇവിടെ ഇപ്പോഴും റോഡ് സൗകര്യം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 60 പേർക്ക് സ്ഥലം പതിച്ചു കൊടുക്കാൻ നറുക്ക് എടുക്കുമ്പോൾ അന്ന് സ്ഥലം പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നു. പങ്കെടുത്തില്ല. നിങ്ങൾ നമ്മുടെ അനുമതിയോ അറിവോ ഇല്ലാതെ ഏറ്റെടുത്ത സ്ഥലത്ത് നറുക്കെടുക്കുമ്പോൾ ഞങ്ങൾ എന്തിനാണ് വരുന്നതെന്ന് ആരാഞ്ഞു. സ്ഥലം നിങ്ങളുടെ പഞ്ചായത്തിലായത്കൊണ്ടാണ് എന്ന മറുപടിയാണ് ബന്ധപ്പെട്ടവരിൽനിന്ന് ഉണ്ടായത്.

ഇത് ഏറ്റെടുക്കരുത് എന്ന് കാണിച്ച് മുഖ്യമന്ത്രിക്കും കളക്ടർക്കും കിൻഫ്രയ്ക്കും കത്തുകൾ നിരവധി തവണ നൽകിയിരുന്നു. കോടികൾ ഈ ഇടപാടിലൂടെ മറിഞ്ഞിട്ടുണ്ട് എന്ന് ജനസംസാരമുണ്ട്. കൊടുത്തവരുടെ ലിസ്റ്റ് നമ്പർ 1 ആബിദ കെ മുതൽ ഫിലോമിന എബ്രഹാം വരെയുള്ള 60 പേർക്ക്. ഇത് വിജ്ഞാപന കാലാവധി കഴിഞ്ഞപ്പോൾ ഉള്ളതാണ് ആ പേപ്പറും വളരെ കൃത്യമായി കൈകാര്യം ചെയ്തു, വലിയ കൊള്ളയാണ് നടത്തിയത്.

വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരും. ദുരൂഹമായ റിയൽ എസ്റ്റേറ്റ് രാഷ്ട്രീയ അഴിമതിയുടെ “താവളമായി” കഴിഞ്ഞ 10 -15വർഷങ്ങൾ കൊണ്ട് മട്ടന്നൂർ മാറി. ജനങ്ങൾ രാഷ്ട്രീയ ഭേദമില്ലാതെ അവരുടെ ജനഹൃദയങ്ങളിൽ വിശ്വാസമർപ്പിച്ച രാഷ്ട്രീയ നേതൃത്വങ്ങൾ, നന്മമരങ്ങൾ ആയവർ മന്ത്രിയും ജനപ്രതിനിധികളും ആയവർ പോലും എങ്ങനെ ഇത്തരത്തിലുള്ള ബിനാമി സാമ്പത്തിക സമാഹരണത്തിൻ്റെ ആളുകളായി എന്നിടത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ മാറ്റങ്ങളെ പരിശോധിക്കേണ്ടത്

ഇതൊരു മഞ്ഞുമല അറ്റമാണ്. വയനാട് നിന്ന് വരുന്ന ശിവപുരം മാലൂർ മട്ടന്നൂർ റോഡ് അലൈമെൻ്റ് മാറ്റി സ്വന്തക്കാർ വാങ്ങികൂട്ടിയ സ്ഥലത്തിന് ഗുണകരമാകുന്നവിധം നിർമ്മിക്കാൻ കിഫ്ബിഫണ്ടാണ് ഉപയോഗിക്കാൻ പോകുന്നത്അ ത് മറ്റോരു വൻ ഭൂമാഫിയ പദ്ധതിയാണ് പ്രതികൾ എല്ലാം ഒന്നുതന്നെ. KK എന്ന ഇനിഷ്യലിൽ തുടങ്ങുന്ന ബിനാമി PWD കോൺട്രാക്ർക്ക് K. K എന്ന് തുടങ്ങുന്ന പേരിലുള്ള സി. പി.ഐ. എം നേതാവും അവരുടെ ഭർത്താവുമായുള്ള ബന്ധം എന്താണ് എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയില്ലെങ്കിലും മട്ടന്നൂർകാർക്ക് അറിയാം

CBI കേസ് ഉണ്ടാക്കിയ എർണാകുളത്തെ ഒരു കണ്ണൂർ നേതാവിൻ്റെ ബന്ധങ്ങൾ പിന്നീട് ബന്ധുബല ബന്ധങ്ങളായപ്പോൾ അവിടം കേന്ദ്രീകരിച്ച് ഉണ്ടാക്കപ്പെട്ട വൻ ഇൻവെസ്റ്റ്മെൻ്റുകൾ മട്ടന്നൂർ ഭൂമാഫിയയുടെ അന്വേഷണ പരിധിയിൽ വരേണ്ടതുണ്ട്. എല്ലാം നന്മമരങ്ങളാണ് അടിയിൽ സംശയത്തിൻ്റെ ഒരു പുല്ലുപോലും മുളയ്ക്കാതെ തണൽനല്കുന്ന വൻമരങ്ങൾ. ഇതൊന്നും ആരോപണങ്ങൾ അല്ല. പറയുന്നത് പാർട്ടിയെ തകർക്കാനുമല്ല.പക്ഷെ ഇതെല്ലാം ഇവിടെ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്ന് സാധാരണ പാർട്ടി സഖാക്കൾ അറിയുന്നത് നല്ലതാണ്ആ രെങ്കിലും പറയേണ്ടതുണ്ട് എന്നതുകൊണ്ടും നന്മമരങ്ങളുടെ തണൽ കൊണ്ട് ..കൊണ്ട് നമ്മൾ വാടി പോകാതിരിക്കാൻ വേണ്ടിയും.