റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുക്കും
കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ എംഎല്‍എയുടെ ഡ്രൈവര്‍ക്കെതിര കേസെടുക്കും. അപകടസമയത്ത് വാഹനം ഓടിച്ചത് റെജി ചെറിയാന്‍ അല്ലെന്ന് നെടുമുടി പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം. നെടുമുടി ആശാരി പറമ്പില്‍ സുനീഷിനായിരുന്നു പരിക്കേറ്റത്.
Updated: Jun 30, 2026, 12:24 IST
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം. നെടുമുടി ആശാരി പറമ്പില്‍ സുനീഷിനായിരുന്നു പരിക്കേറ്റത്.
ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ എംഎല്‍എയുടെ ഡ്രൈവര്‍ക്കെതിര കേസെടുക്കും. അപകടസമയത്ത് വാഹനം ഓടിച്ചത് റെജി ചെറിയാന്‍ അല്ലെന്ന് നെടുമുടി പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം. നെടുമുടി ആശാരി പറമ്പില്‍ സുനീഷിനായിരുന്നു പരിക്കേറ്റത്.
റെജി ചെറിയാന്‍ വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നുവെന്നും ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തിയിട്ടില്ല.പൊലീസ് വരുന്നതുവരെ റെജി ചെറിയാന്‍ അപകടസ്ഥലത്ത് ഉണ്ടായിരുന്നു. സുനീഷിന് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ല. അബോധാവസ്ഥ വിട്ടുമാറിയാല്‍ യുവാവിന്റ മൊഴി പൊലീസ് രേഖപ്പെടുത്തും.